Selection and Work Implementation of Accredited Agencies – Handbook

അക്രഡിറ്റഡ് ഏജൻസികളുടെ തെരഞ്ഞെടുപ്പും പ്രവൃത്തി നിർവ്വഹണവും - കൈപുസ്തകം

കേരളത്തിൽ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ധാരാളം മരാമത്ത് പ്രവൃത്തികളും മറ്റ് സേവനങ്ങളും സർക്കാർ, സർക്കാരിതര അക്രഡിറ്റഡ് ഏജൻസികൾ മുഖേന നിർവ്വഹിച്ചു വരുന്നുണ്ട്. ധനകാര്യ വകുപ്പിന്റേയും മറ്റ് ഭരണ വകുപ്പുകളുടേയും അക്രഡിറ്റേഷനോടുകൂടി പ്രവർത്തിക്കുന്ന അത്തരം ഏജൻസികളുടെ തെരഞ്ഞെടുപ്പ്, പ്രവൃത്തി നിർവ്വഹണരീതി, തുക അനുവദിക്കൽ മുതലായവ വിവരിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങളിൽ കാലാകാലങ്ങളിൽ ധാരാളം ഭേദഗതികൾ ഉണ്ടായിട്ടുണ്ട്. ആയതിനാൽ പ്രസക്തങ്ങളായ എല്ലാ ഉത്തരവുകളും കാഡീകരിക്കുന്നത് ഉചിതമായിരിക്കും എന്ന ചിന്തയുടെ ഫലമാണ് ഈ കൈപ്പുസ്തകം. ഈ വിഷയത്തെക്കുറിച്ച് മനസ്സിലാക്കുവാൻ താത്പര്യമുള്ളവർക്ക് ഇത് പ്രയോജനപ്പെടുമെന്ന് കരുതുന്നു. ഇത് ഒരു ഔദ്യോഗിക കൈപ്പുസ്തകം അല്ലാത്തതിനാൽ പ്രായോഗിക തീരുമാനം എടുക്കുന്നതിനു മുമ്പായി അസ്സൽ ഉത്തരവുകൾ – കൂടി പരിശോധിച്ച് കൃത്യത ഉറപ്പാക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. – C S Sathosh

Related Post