Rules, Regulations and Orders applicable to the conservation of paddylands and wetlands in Kerala [ Including Amendment Rules dated 15-12-2018 ] – Handbook [ Part – 2 ]

കേരളത്തിലെ നെൽവയലുകളുചേയും തണ്ണീർത്തടങ്ങളുചേയും സംരക്ഷണത്തിന് ബാധകമായ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും [ 15-12-2018 ലെ ഭേദഗതി ചട്ടങ്ങൾ ഉൾപ്പെടെ ] - കൈപുസ്തകം [ പാർട്ട് - 2 ]

കാർഷികേതര ആവശ്യങ്ങൾക്കായി നെൽവയലുകൾ പരിവർത്തനം ചെയ്തതിന്റെ ഫലമായി കേരളത്തിലെ നെൽകൃഷിയുടെ വിസ്തൃതി 1970-കളിൽ എട്ടു ലക്ഷം ഹെക്ടറിൽ കൂടുതൽ എന്നതിൽ നിന്നും 2000-ൽ രണ്ട് ലക്ഷം ഹെക്ടറായി കുത്തനെ കുറഞ്ഞുവെന്ന് സർക്കാർ കണ്ടെത്തിയിട്ടുണ്ട്. കരഭൂമിയു ടേയും ജലാശയത്തിന്റേയും സവിശേഷതകൾ ഉൾക്കൊള്ളുന്ന വൈവിദ്ധ്യമാർന്ന പാരിസ്ഥിതിക ഘടനയുളള തണ്ണീർത്തടങ്ങളുടെ വിസ്തൃതിയും കുറഞ്ഞു വരികയാണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥ തകിടം മറിക്കുന്ന പ്രവർത്തനങ്ങൾ വിവിധ ജീവജാലങ്ങളുടെ – നിലനിൽപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. വരൾച്ചയും ജലക്ഷാമവും ഏറിവരുന്ന സ്ഥിതിവിശേഷവും കേരളത്തിൽ സംജാതമായിട്ടുണ്ട്.
നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനും അവ പരിവർത്തനപ്പെടുത്തുന്നത് നിയന്ത്രി ക്കുന്നതിനുമായി വിവിധ നിയമങ്ങളും ചട്ടങ്ങളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. കാലാകാലങ്ങളിൽ ധാരാളം ഉത്തരവുകളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അവയെക്കുറിച്ചുളള സാമാന്യ ധാരണ ഏവർക്കും ഉണ്ടാകേ ണ്ടത് അനിവാര്യമാണെന്ന് കരുതുന്നു.
കേരളത്തിലെ നെൽവയലുകളുടേയും തണ്ണീർത്തടങ്ങളുടേയും സംരക്ഷണത്തിനായി പുറപ്പെടുവിക്കപ്പെട്ട പ്രധാനപ്പെട്ട എല്ലാ നിയമങ്ങളും ചട്ടങ്ങളും നാളിതുവരെയുളള ഭേദഗതികൾ സഹിതവും; (പ്രസക്തങ്ങളായ സർക്കാർ ഉത്തരവുകളും സർക്കുലറുകളും ക്രോഡീകരിച്ചാണ് ഈ കൈപ്പുസ്തകം തയ്യാറാക്കിയിട്ടുളള്. – വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥൻമാർക്കും പൊതുജനങ്ങൾക്കും ഇത് പ്രയോജനപ്പെടുമെന്ന് കരുതുന്നു. – C S Sathosh

Related Post