കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സാധനങ്ങളും സേവനങ്ങളും സമാഹരിക്കുന്നതിനുള്ള മാന്വൽ | 2016 ലെ ഫ്രീസ്ഡ് മാന്വൽ | കൈപുസ്തകം
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സാധനങ്ങളും സേവനങ്ങളും സമാഹരിക്കുന്നതിനുള്ള മാന്വൽ സ.ഉ(ആർ.ടി)നം.2487/2016/ ത.സ്വ.ഭ.വ തിയതി 20-8-206 പ്രകാരം അംഗീകരിച്ചിട്ടുണ്ട്. മാതൃഭാഷയിലുള്ള പകർപ്പ് ഔദ്യോഗികമായി പ്രസിദ്ധീകരിയിട്ടില്ലാത്ത സാഹചര്യത്തിൽ മാന്വലിലെ പ്രധാനപ്പെട്ട നിബന്ധനകളെല്ലാം മലയാളത്തിൽ പ്രസിദ്ധപ്പെടുത്തുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ഓഡിറ്റിലേയും സുഹൃത്തുക്കൾക്ക് ഉപകാരപ്രദമായിരിക്കുമെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഈ ഉദ്യമത്തിന് മുതിർന്നിട്ടുള്ളത്. അടിസ്ഥാന തത്വങ്ങൾ പോലും മനസ്സിലാക്കാതെ വാങ്ങലുകൾ നടത്തിയതുമൂലം ബാധ്യത വരുത്തിവെയിട്ടുള്ള ധാരാളം ഉദ്യോഗസ്ഥർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുണ്ട്. പുതിയ മാന്യലിലെ നിബന്ധനകൾ മനസ്സിലാക്കിയാൽ തുടർന്നുള്ള വാങ്ങലുകൾ സുഗമമായും സുതാര്യമായും ബാധ്യതാരഹിതമായും നടത്തുവാൻ സാധിക്കുമെന്നതിൽ സംശയമില്ല.
അസ്സൽ മാന്വലിലെ ആശയങ്ങൾ ചോർന്നു പോകാതിരിക്കുവാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും വാങ്ങലുകൾ നടത്തുന്നതിനു മുമ്പായി അസ്സൽ മാന്വലിലെ പ്രസക്തഭാഗങ്ങൾ ഒന്നുകൂടി പരിശോധിച്ച നടപടിക്രമങ്ങളിലെ കൃത്യത ഉറപ്പുവരുത്തുവാൻ ശ്രദ്ധിക്കേണ്ടതാണെന്ന് അദ്യർത്ഥിക്കുന്നു. ഇത് ഒരു വ്യക്തിഗത സംരംഭം മാത്രമാണ്. – സന്തോഷ് സി എസ്
