കേരള മുനിസിപാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019 | അനുബന്ധ വിഷയങ്ങളും സഹിതം [ 01-10-2020 വരെയുള്ള ഭേദഗതികൾ ഉൾപ്പെടെ ] - കൈപുസ്തകം
1999 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് പകരമായി 8-11-2019 ന് വിജ്ഞാപനം ചെയ്ത ചട്ടങ്ങളെയും 01-10-2020 ലെ ഭേദഗതി ചട്ടങ്ങളേയും ആസ്പദമാക്കി തയ്യാറാക്കിയതാണ് ഈ കൈപ്പുസ്തകം. തുടർ ഉത്തരവുകളുടേയും ചട്ടങ്ങളിൽ
പ്രതിപാദിച്ചിട്ടുള്ള മറ്റ് പ്രധാന നിയമങ്ങളുടേയും ചട്ടങ്ങളുടേയും സംക്ഷിപ്തം കുടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ, 2019 ആഴത്തിൽ പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു വഴികാട്ടിയാകുമെന്ന് വിശ്വസിക്കുന്നു. ഇത് ഒരു ഔദ്യോഗിക കൈപ്പുസ്തകം അല്ലാത്തതിനാൽ അസ്സൽ രേഖകളുമായി പൊരുത്തപ്പെടുത്തി ആധികാരികത ഉറപ്പാക്കിയതിനുശേഷം മാത്രം പ്രായോഗിക തലത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാലാകാലങ്ങളിൽ വരുത്തുന്ന ഭേദഗതികൾ കൂടി ശ്രദ്ധിച്ച് ഈ വിഷയത്തിലെ അറിവ് കാലികമാക്കേണ്ടതുമാണ് – C S Santhosh
