Finance Management Manual | Budgets of Grama Panchayats in Kerala – Handbook | C S Santhosh

ഫിനാൻസ് മാനേജ്മെന്റ് മാന്വൽ | കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ ബജറ്റ് - കൈപുസ്തകം

ഏതൊരു സ്ഥാപനത്തിന്റെയും കാര്യക്ഷമമായ പ്രവർത്തനത്തിനാവശ്യമായ മുഖ്യ ഘടകങ്ങൾ ഓരോ വർഷവും ആവിഷ്കരിക്കുന്ന ബജറ്റും ആയതിന്റെ നിയന്ത്രണവുമാണ്. പ്രാദേശിക വികസനത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എല്ലാ വരവ്-ചെലവുകളും ഉൾപ്പെടുന്ന ബജറ്റ് ശാസ്ത്രീയമായി തയ്യാറാക്കുവാനും ആയതിന്റെ നിയന്ത്രണം കാര്യക്ഷമമാക്കുവാനുമായി ഗ്രാമപഞ്ചായത്തുകൾക്ക് മാത്രമായി കെ.എൽ.ജി.എസ്.ഡി.പി പ്രകാരം കിലയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഫിനാൻസ് മാനേജ്മെന്റ് മാന്വൽ: കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ ബജറ്റ് സ.ഉ(ആർ.ടി)നം.3291/2016/എൽ.എസ്.ജി.ഡി തിയതി 02-12-2016 പ്രകാരം അംഗീകരിച്ചിട്ടുണ്ട്.
നാളിതുവരെ മാന്വലിന്റെ മലയാള പരിഭാഷ ഉണ്ടായിട്ടില്ല. ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥന്മാർക്കും മാന്വലിലെ ആശയങ്ങൾ കുറേക്കൂടി വ്യക്തതയോടെ മനസ്സിലാക്കുവാൻ ആയതിന്റെ മലയാള പരിഭാഷ ഉണ്ടാകുന്നത് ഉചിതമായിരിക്കും എന്ന ആശയം മുൻനിർത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. പുസ്തകത്തിന്റെ സോഫ്റ്റ് കോപ്പി തികച്ചും സൗജന്യമായി ഏവർക്കും പ്രയോജനപ്പെടുത്താവുന്നതാണ്. – C S Santhosh

Related Post