FATEAOS License – Handbook | C S Santhosh

വ്യവസായങ്ങൾക്കും ഫാക്ടറികൾക്കും വ്യാപാരികൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും മറ്റു സേവനങ്ങൾക്കും ലൈസൻസ് അനുവദിക്കൽ | ഗ്രാമ പഞ്ചായത്തുകൾക്ക് ബാധകമായ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും - കൈപുസ്തകം

“അപകടകരവും അസഹ്യവുമായ വ്യാപാരങ്ങളും ഫാക്ടറികളും” എന്നത് “വ്യവസായങ്ങളും ഫാക്ടറികളും വ്യാപാരങ്ങളും സംരംഭക
പ്രവർത്തനങ്ങളും മറ്റ് സേവനങ്ങളും” എന്ന് പഞ്ചായത്ത് രാജ് നിയമത്തിലും, മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തിയ സാഹചര്യം പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിന്റെ ഫലമാണ് ഈ കൈപ്പുസ്തകം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന ആശയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി വ്യവസായങ്ങൾക്കും മറ്റ് സംരംഭങ്ങൾക്കുമുള്ള ക്ലിയറൻസുകളും ലൈസൻസുകളും നൽകുന്ന തിന് ബാധകമായ നിരവധി നിയമങ്ങളിലും ചട്ടങ്ങളിലും 2017- 18 വർഷത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആയത് കൂടി കണക്കിലെടുത്ത്, ഗ്രാമപഞ്ചായത്തുകളുടെ ലൈസൻസ് നടപടിക്രമങ്ങൾക്കാവശ്യമായ പുതുക്കിയ നിബന്ധനകളാണ് ഈ കൈപ്പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവിധ സംരംഭങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിന് ബാധകമായ 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ പ്രസക്ത ങ്ങളായ വകുപ്പുകളും, 1996 ലെ ചട്ടങ്ങളും, അനുബന്ധ നിയമങ്ങളും, ചട്ടങ്ങളും, വിവിധ ഉത്തരവുകളും, ഈസ് ഓഫ് ഡൂയിംഗ് എന്ന ഭാഗവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. – C S Santhosh

Related Post