Duties of Standing Committees and other committees of Local Self Government Institutions – Handbook

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മിറ്റികളുടേയും മറ്റു കമ്മിറ്റികളുടേയും ചുമതലകൾ - കൈപുസ്തകം

ഭരണഘടനയുടെ 73, 74 ഭദഗതികളോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി ലഭ്യമാവുകയും ഒട്ടേറെ അധികാരങ്ങളും ചുമതലകളും കൈമാറിക്കിട്ടുകയും ചെയ്തു. ചുമതലയിലുളള മഖലകളിലെ സ്ഥാപനങ്ങളെയും ഉദ്യാഗസ്ഥരയും തുടർന്ന് കൈമാറുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രൂപകൽപ്പന ചെയ്യുന്ന വികസന പ്രൊജക്ടുകൾ നടപ്പാക്കുന്നതിനുളള ഗ്രാന്റുകളും സംസ്ഥാന സർക്കാർ നൽകി വരുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ ചുമതല കളും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് വിഭജിച്ചു നൽകിയിട്ടുണ്ട്. സ്റ്റാന്റിംഗ് കമ്മിറ്റികൾ ഫലപ്രദമായി ചുമതലകൾ നിർവ്വഹിച്ചാൽ സ്ഥാപനത്തിന് കാര്യക്ഷമമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കരുത്ത് ആർജ്ജിക്കുവാൻ സാധിക്കുന്നതാണ്. ഉദ്യാഗസ്ഥന്മാരുടെ പിന്തുണയും ഇതിന് ആവശ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ വിവിധ തലങ്ങളിൽ വിലയിരുത്തുന്നതിനായി അവയുടെ നിയമപരമായ ചുമതലകൾ എന്തൊക്കെയെന്ന് മനസ്സിലാക്കണ്ടത് അനിവാര്യമാണ്.
സ്ഥാപനങ്ങളുടെ അനിവാര്യ പൊതുമേഖലാ ചുമതലകളും പദ്ധതി പ്രവർത്തനങ്ങളിലെ ചുമതലകളും സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചുമതലകളും സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാരുടെ ചുമതലകളും ഭക്രാഡീകരിക്കുന്നതിനുളള ശ്രമത്തിന്റെ ഫലമാണ് ഈകൈപ്പുസ്തകം. ഓരോ സ്ഥാപനത്തിന്റെയും വിവിധ മഖലയിലുളള ചുമതലകൾ എളുപ്പ ത്തിൽ മനസ്സിലാക്കാവുന്ന വിധത്തിൽ പട്ടികകൾ തയ്യാറാക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കം കണക്ക് പരിശാധകർക്കം കാര്യക്ഷമമായ പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്ന. – C S Santhosh

Related Post