സർക്കാർ വാഹനങ്ങളുടെ ഉപയോഗം | ബാധകമായ ചട്ടങ്ങളും ഉത്തരവുകളും | തദ്ദേശ സ്വയംഭണ സ്ഥാപനങ്ങൾക്ക് ബാധകമായ നിബന്ധനകൾ - കൈപുസ്തകം
ഒരു വാഹനം മുതൽ അനേകം വാഹനങ്ങൾ വരെ ഉപയോഗിക്കുന്ന വിവിധ വകുപ്പുകൾ സംസ്ഥാനത്തുണ്ട്. ഈ വകുപ്പുകളിലെ വാഹനങ്ങളുടെ ഉപയോഗം കാര്യക്ഷമ മാക്കുന്നതിനായി സർക്കാർ ധാരാളം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാരിന്റെ ആസ്തികളായ വാഹനങ്ങളുടെ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വാഹനത്തിന്റെ ഗുണഫലം ലഭിക്കുന്ന ഓരോ വകുപ്പിന്റേയും ഉത്തരവാദിത്തമാണ്.
സർക്കാർ വാഹനങ്ങളുടെ പരിപാലനം കാര്യക്ഷമമാക്കുന്നതിനായി പുറപ്പെടുവിച്ചി ട്ടുള്ള ചട്ടങ്ങളും ഉത്തരവുകളും ക്രോഡീകരിച്ച് തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ ഒന്നാം പതിപ്പിനുശേഷം പുറപ്പെടുവിക്കപ്പെട്ട ഉത്തരവുകൾ കൂടി ഉൾപ്പെടുത്തിയാണ് ഈ പതിപ്പ് തയ്യാറാക്കിയിട്ടുള്ളത്. നിലവിൽ പ്രസക്തമാണെന്ന് കരുതുന്ന എല്ലാ ചട്ടങ്ങളും ഉത്തരവുകളും ഉൾപ്പെടുത്തുവാൻ ശ്രദ്ധിച്ചിട്ടുണ്ട്.
യാത്രാബത്ത, ഡ്രൈവർമാരുടെ ആനുകൂല്യങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാത്രം ബാധകമായ ചട്ടങ്ങൾ, ഉത്തരവുകൾ, വിവിധ മാന്വലുകളിലെ നിബന്ധനകൾ എന്നിവ പ്രത്യേക അധ്യായങ്ങളായി ചേർത്തിട്ടുണ്ട്.
വാഹനങ്ങൾ ഉപയോഗിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാർക്കും ഡ്രൈവർമാർക്കും ഈ കൈപ്പുസ്തകം പ്രയോജനപ്പെടുമെന്ന് കരുതുന്നു. – C S Santhosh
