Stores Purchase Manual 2013 | Gem Registration | CPRCS | K.F.C | GST TDS | LSGI Procurement Norms – Handbook

സ്റ്റോർസ് പർച്ചേസ് മാന്വൽ 2013 | ജെം രജിസ്ട്രേഷൻ | സി.പി.ആർ.സി.എസ് | കോ.എഫ്.സി | ജി.എസ്.ടി ടി.ഡി.എസ് | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രൊക്യൂർമെന്റ് നോർമ്സ് - കൈപുസ്തകം

കേരളത്തിലെ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും മറ്റ് അനേകം സ്ഥാപനങ്ങൾക്കും ബാധകമായ പുതുക്കിയ സ്റ്റോർസ് പർച്ചേസ് മാന്വൽ 21-06-2013 നാണ് പ്രാബല്യത്തിൽ വന്നത്. തുടർന്ന് അനേകം ഭേദഗതി ഉത്തരവുകളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഓഫീസുകൾക്കാവശ്യമായ സാധനങ്ങളും സേവനങ്ങളും സമാഹരിക്കുമ്പോൾ സ്റ്റോർസ് പർച്ചേസ് മാന്വലിലെ നിബന്ധനകൾ പാലിക്കേണ്ടത് വാങ്ങൽ നടത്തുന്ന അധികാരികളുടെ കർത്തവ്യമാണ്. വാങ്ങൽ നടപടികൾ കാര്യക്ഷമമല്ലെങ്കിൽ പൊതുഫണ്ടിന് നഷ്ടവും ഉദ്യോഗസ്ഥർക്ക് ബാധ്യതയും ഉണ്ടാ കുമെന്നതിനാൽ കാലാകാലങ്ങളിൽ ബാധകമായ ചട്ടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉദ്യോഗസ്ഥർക്ക് ഉണ്ടാകേണ്ടതാണ്. കേരളത്തിൽ 25000 രൂപയ്ക്ക് മുകളിലുള്ള സമാഹരണങ്ങൾക്ക് GeM നിർബന്ധമാ ക്കിയതും GeM മുഖേന വാഹനങ്ങൾ വാങ്ങുന്നതിനുള്ള നിബന്ധനകളിൽ സാരമായ ഭേദഗതികൾ വരുത്തിയതും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും
വാങ്ങുന്നതിന് cprcs നിർബന്ധമാക്കിയതും ഉൾപ്പെടെ കഴിഞ്ഞ ഒരു വർഷത്തിനിട യിൽ വലിയ മാറ്റങ്ങളാണ് സ്റ്റോർസ് പർച്ചേസ് സമ്പ്രദായത്തിൽ ഉണ്ടായിട്ടുള്ളത്. നാളിതുവരെയുള്ള ഭേദഗതികളും കൂടുതൽ ചട്ടങ്ങളും ഉൾപ്പെടുത്തിയാണ് കൈപ്പുസ്തകത്തിന്റെ അഞ്ചാം പതിപ്പ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ GeM രജിസ്ട്രേഷൻ വാങ്ങൽ നടപടിക്രമങ്ങൾ, cpros മുഖേന സാധനങ്ങൾ വാങ്ങുന്നതിനുള്ള നിബന്ധനകൾ, കെ.എഫ്.സി യിലെ പ്രസക്ത ആർട്ടിക്കിളുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പാക്യുർമെന്റ് മാർഗ്ഗരേഖയുടെ സംക്ഷിപ്തം ജി.എസ്.ടി ടി.ഡി.എസ് കുറിപ്പ് എന്നിവ പ്രത്യേക അധ്യായങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. – C S Sathosh

File Type: www
Categories: CPRCS, Gem, GST TDS, Handbooks, LSGI Procurement, Store Purchase
Tags: C S Sathosh

Related Post