Rules, Rules and Orders to be Aware of Local Self Government Institutions and Elected Representatives – Handbook

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും - കൈപുസ്തകം

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ച സാഹചര്യത്തിലാണ് ഈ കൈപ്പുസ്തകം പുറത്തിറക്കുന്നത്. ജനങ്ങളുടെ ഉന്നമനത്തിനായി പ്രാദേശിക ഭരണകൂടങ്ങൾക്ക് നേരിട്ട് ഇടപെടലു കൾ നടത്താൻ സാധിക്കുമെന്നതിനാൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് തങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും അധികാരങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. കേരള പഞ്ചായത്ത് രാജ് നിയമം, കേരള മുനിസിപ്പാ ലിറ്റി നിയമം എന്നിവയ്ക്ക് പുറമെ, മറ്റനേകം നിയമങ്ങളും ചട്ടങ്ങളും മാർഗ്ഗരേ ഖകളും ഉത്തരവുകളും പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനങ്ങൾക്ക് ബാധകമായിട്ടുണ്ട്. സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ, ചുമതല കൾ, ഗ്രാമസഭ/വാർഡ് കമ്മിറ്റി/വാർഡ്സഭ, സ്റ്റാന്റിംഗ് കമ്മിറ്റികൾ, യോഗ നടപ ടിക്രമങ്ങൾ, അംഗങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും, നിയമപരമായി നിർവ്വഹിക്കേണ്ട കടമകൾ, ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളും തമ്മിലുള്ള ബന്ധം, ബജറ്റ്, അക്കൗണ്ടിംഗ് രീതികൾ, പദ്ധതി പ്രവർത്തനങ്ങൾ, ഓഫീസ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജനപ്രതിനിധികൾക്ക് ധാരണയുണ്ടാകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഉന്നതിക്കും ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മാ വർദ്ധനവിനും കാരണമാകുന്നതാണ്.
ജനപ്രതിനിധികൾ അവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെക്കുറിച്ച് അടി സ്ഥാനപരമായ ധാരണ നൽകുക എന്ന ലക്ഷ്യം മുൻനിർത്തി പല സ്ഥലത്തായി ചിതറിക്കിടക്കുന്ന നിയമ വ്യവസ്ഥകളും ഉത്തരവുകളും ഒരു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടു വരിക എന്ന ദൗത്യമാണ് ഞാൻ നിർവ്വഹിച്ചിട്ടുള്ളത്. തുടർന്ന് ഓരോ വിഷയത്തെക്കുറിച്ചും ആഴത്തിലുള്ള അറിവ് നേടുന്നതിനുള്ള ശ്രമം നടത്തിയാൽ ജനപ്രതിനിധി എന്ന നിലയ്ക്ക് ഓരോരുത്തർക്കും വിജയം – കൈവരിക്കുവാൻ സാധിക്കുമെന്നതിൽ സംശയമില്ല. – C S Santhosh

File Type: www
Categories: Elected Representatives, Handbooks
Tags: C S Sathosh

Related Post