Kerala Panchayat Building Rules, 2019 | Related Subjects [ Including amendments upto 28.06.2021 ] – Handbook

കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019 | അനുബന്ധ വിഷയങ്ങളും സഹിതം [ 28.06.2021 വരെയുള്ള ഭേദഗതികൾ ഉൾപ്പെടെ ] - കൈപുസ്തകം

കേരളത്തിൽ കെട്ടിട നിർമ്മാണ നിയന്ത്രണം നിലവിൽ വന്നതിനു ശേഷം ഉണ്ടായിട്ടുള്ള വിപ്ലവകരമായ ദേദഗതിയാണ് മുനിസിപ്പൽ / പഞ്ചായത്ത് രാജ് നിയമത്തിൽ ഉണ്ടായിട്ടുള്ളത്. നിയമങ്ങളെ മാനിക്കുന്ന പൗരന് ചുവപ്പുനാട സൃഷ്ടിക്കുന്ന കാലതാമസം ഒഴിവാക്കി നിർമ്മാണ അനുമതി ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ദേദഗതി കൊണ്ട് ഉദ്ദേശിയിട്ടുള്ളത്.
കെട്ടിട നിർമ്മാണ നിയന്ത്രണ വ്യവസ്ഥകളിൽ യാതൊരു ഇളവും പുതിയ ദേദഗതി നൽകുന്നില്ല. അപേക്ഷകനെയും സാക്ഷ്യപ്പെടുത്തുന്ന ‘എംപാനൽഡ് ലൈസൻസിയെയും പൂർണ്ണമായി വിശ്വാസത്തിലെടുത്തകൊണ്ട് ഉദ്യോഗസ്ഥ പരിശോധന ഒഴിവാക്കിയാണ് ദേദഗതി ചട്ടങ്ങൾ കൊണ്ടു വന്നിട്ടുള്ളത്. എന്നാൽ പരിശോധനയുടെ അഭാവത്തിൽ നിയമലംഘനം ഉണ്ടാകുന്നുവെങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകളും ദേദഗതി ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയമ വ്യവസ്ഥ പാലിക്കുന്നുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തി നടപ്പാക്കുന്നവർക്ക് അപേക്ഷ നൽകിയാൽ 5-ആം ദിവസം മുതൽ നിർമ്മാണം ആരംഭിക്കാനുള്ള സ്വാതന്ത്ര്യമാണ് ദേദഗതിയിലൂടെ ലഭ്യമാകുന്നത്. ജോലിഭാരം കൊണ്ട് നട്ടം തിരിയുന്ന ഉദ്യോഗസ്ഥ സുഹൃത്തുക്കൾക്കും ഈ ദേദഗതി ആശ്വാസകരമായിരിക്കും. – C S Santhosh

File Type: www
Categories: Handbooks, KPBR
Tags: C S Sathosh

Related Post