ലോക്കൽ അതോറിറ്റികളുടെ ഓഡിറ്റ് ചാർജ്ജ് | ബാധകമായ നിയമം, ചട്ടങ്ങൾ, ഉത്തരവുകൾ, വകുപ്പുതല നിർദ്ദേശങ്ങൾ - കൈപുസ്തകം
1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമത്തിലെ ഷെഡ്യൂളിൽ ഉൾപ്പെട്ട സ്ഥാപനങ്ങളുടേയും മറ്റ് നിയമങ്ങൾ, ചട്ടങ്ങൾ, ബഹു. ഹൈക്കോടതി നിർദ്ദേശങ്ങൾ, സർക്കാർ ഉത്തരവുകൾ എന്നിവ അനുസരിച്ച് മറ്റനേകം സ്ഥാപ നങ്ങളുടേയും ഓഡിറ്റ് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് നിർവ്വഹിക്കുന്നുണ്ട്. നിയമത്തിലെ സെക്ഷൻ 19 പ്രകാരം അക്കൗണ്ടുകളുടെ ഓഡിറ്റിന് ലോക്കൽ അതോറിറ്റികൾ ഓഡിറ്റ് ചാർജ്ജ് നൽകുവാൻ ബാധ്യസ്ഥരാണ്. സർക്കാരിന് സ്ഥാപനങ്ങളുടെ ഓഡിറ്റ് ചാർജ്ജ് ഒഴിവാക്കി നൽകാവുന്നതുമാണ്. 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 24(1) പ്രകാരമുള്ള ഓഡിറ്റ് ചാർജ്ജിന്റെ നിരക്ക് നിയമത്തിന്റെ ഷെഡ്യൂളിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്ക് നേരിട്ട് ബാധകമാകുന്നതാണ്. മറ്റ് സ്ഥാപനങ്ങളുടെ കാര്യത്തിൽ സർക്കാരും ബഹു. ഹൈക്കോടതിയും കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന ഓഡിറ്റ് ചാർജ്ജാണ് ബാധകമായിട്ടുള്ളത്. 1996 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ വിവിധ ഭേദഗതി ചട്ടങ്ങൾ പ്രകാരം ഓഡിറ്റ് ചാർജ്ജിന്റെ നിരക്കിൽ ഉണ്ടായ മാറ്റങ്ങളും ഓഡിറ്റ് ചാർജ്ജ് ഒടുക്കുന്നതിൽ നിന്നും സർക്കാർ ഒഴിവാക്കിയിട്ടുള്ള സ്ഥാപനങ്ങൾ ഏതൊക്കെ യെന്നും തുടർ ഖണ്ഡികകളിൽ വിവരിച്ചിട്ടുണ്ട്. – C S Sathosh
